PSC പഠനസഹായി | ചോദ്യങ്ങളും ഉത്തരങ്ങളും അതിന്റെ വിശദീകരണവും

Simple Q & A PSC പഠനസഹായി ഇന്നത്തെ ചോദ്യങ്ങളും, ഉത്തരങ്ങളും അതിന്റെ വിശദീകരണവും 1. പുളിയിക്കും എരിവിനും കാരണമ...

Simple Q & A

PSC പഠനസഹായി

ഇന്നത്തെ ചോദ്യങ്ങളും, ഉത്തരങ്ങളും അതിന്റെ വിശദീകരണവും
1. പുളിയിക്കും എരിവിനും കാരണമാകുന്ന സ്വാദ്മുകുളങ്ങൾ കാണപ്പെടുന്നത് എവിടെ?
[A] നാവിന്റെ ഉൾവശത്ത്
[B] നാവിന്റെ മുൻഭാഗത്ത്
[C] നാവിന്റെ മധ്യഭാഗത്ത്
[D] നാവിന്റെ ഇരുവശങ്ങളിൽ
Correct Answer: [A] നാവിന്റെ ഉൾവശത്ത്
Answer Explanation: ഒരറ്റത്തുമാത്രം മനുഷ്യശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരെ ഒരു പേശിയാണ് നാവ്. നാവിൽ ഏകദേശം മൂവായിരത്തോളം രസമുകുളങ്ങളുണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള പേശിയാണ്. വിരലടയാളം പോലെ നാവിന്റെ അടയാളങ്ങളും ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും. ശരീരത്തിലെ ഏറ്റവും വേഗം സുഖം പ്രാപിക്കുന്ന അവയവം നാവാണ്. സ്ഥാനമാറ്റവും നടത്തിയാണ് വ്യത്യസ്തശബ്ദം ഉണ്ടാക്കുന്നത്. നീലത്തിമിംഗിലത്തിന്റെ നാവിന് ആനയേക്കാൾ തൂക്കമുണ്ട്. പശുവിന്റെ നാവിൽ മുപ്പത്തിഅയ്യായിരത്തോളം രസമുകുളങ്ങളുണ്ട്.

Simple Q & A
2. രക്തപര്യയനം ഒരു തവണ പൂർത്തിയാകുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നു പോകുന്നു?
[A] 4
[B] 1
[C] 2
[D] 3
Correct Answer: [C] 2
Answer Explanation: രക്തപര്യയനം രണ്ടു വിധമുണ്ടെന്ന്‌ 17-ാം നൂറ്റാണ്ടിൽ ഡോക്ടർമാർ സ്ഥിരീകരിച്ചു. സിസ്റ്റമിക്‌ രക്തപര്യയനത്തിൽ ശരീരത്തിലെ അതിസൂക്ഷ്‌മ “ലോറികൾ” ആയ അരുണ രക്താണുക്കൾ ഹൃദയത്തിൽനിന്നു നേരെ ശരീരകലകളിലേക്കു സഞ്ചരിക്കുന്നു. അവിടെ അവ ഓക്‌സിജൻ വിതരണം ചെയ്യുകയും പാഴ്‌വസ്‌തുവായ കാർബൺഡൈയോക്‌സൈഡ്‌ സ്വീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ആന്തരിക ശ്വസനം എന്നാണു വിളിക്കുന്നത്‌. എന്നിട്ട്‌ അരുണ രക്താണുക്കൾ ഹൃദയത്തിലേക്കു മടങ്ങുന്നു. പൾമനറി രക്തപര്യയനത്തിൽ “ലോറികൾ” പുറപ്പെടുന്നത്‌ ശ്വാസകോശത്തിലേക്കാണ്‌. അവിടെ പാഴ്‌വസ്‌തു ഇറക്കിയശേഷം അവ ഓക്‌സിജൻ കയറ്റിക്കൊണ്ടുപോരുന്നു. അങ്ങനെ പൾമനറി രക്തപര്യയനം ശരീരത്തിന്റെ ശ്വസന പ്രക്രിയയിൽ സഹായിക്കുന്നു.

Simple Q & A
3. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
[A] ശ്വാസകോശം
[B] കരൾ
[C] വൃക്ക
[D] ത്വക്ക്
Correct Answer: [D] ത്വക്ക്
Answer Explanation: ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ തൊലി (Skin). ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു. മുഖ്യവിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം, സെബം എന്നീ വിസർജനവസ്തുക്കളെയും പുറംതള്ളുവാൻ കെല്പുള്ള ഒരാവരണമാണ് ചർമം. ചർമഗ്രന്ഥികൾ (സ്വേദം സൃഷ്ടിക്കുന്നവ ഉൾപ്പെടെ), തൂവൽ, രോമം, കൊമ്പ്, നഖങ്ങൾ എന്നിവയെല്ലാം ചർമത്തിന്റെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചർമത്തിന് ഉണ്ട്. മനുഷ്യശരീരത്തിൽ കാണപ്പെടുന്ന, ശരീരത്തിന് നിറം നൽകുന്ന തവിട്ടുനിറത്തിലുള്ള വസ്തുവാണ് മെലാനിൻ. മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും. മെലാനിൻ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിനുണ്ടാക്കാവുന്ന ദോഷങ്ങളിൽനിന്ന് പരിരക്ഷിക്കുന്നു.

Simple Q & A
4. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
[A] ഹൈപ്പോതലാമസ്
[B] സെറിബ്രം
[C] തലാമസ്
[D] സെറിബെല്ലം
Correct Answer: [A] ഹൈപ്പോതലാമസ്
Answer Explanation: മസ്തിഷ്കത്തിൽ ഡയൻസെഫലോൺ എന്ന ഭാഗത്തുള്ള നാഡീയവും അന്തഃസ്രാവീയവുമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഭാഗമാണ് ഹൈപ്പോതലാമസ്. ഇതിലുള്ള നാഡീകോശങ്ങളുടെ കോശശരീരഭാഗങ്ങൾ ചേർന്നുണ്ടാകുന്ന മർമ്മങ്ങൾ (ന്യൂക്ലിയസ്സുകൾ) ആണ് പെരുമാറ്റപരവും വൈകാരികപരവുമായ ശാരീരികപ്രവർത്തനങ്ങളുടെ നിയന്ത്രണത്തിൽ പങ്കെടുക്കുന്നത്. നാഡീവ്യവസ്ഥയെ പീയൂഷഗ്രന്ഥി വഴി അന്തഃസ്രാവി വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന മുഖ്യധർമ്മമാണ് ഇവ നിർവ്വഹിക്കുന്നത്. ശരീരതാപനില, ജലസംതുലനം, രക്തസംവഹന പ്രക്രിയ, മുലപ്പാൽ സ്രവണം, ഗർഭാശയഭിത്തി സങ്കോചം എന്നിവയിലെല്ലാം നിയതധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഹൈപ്പോതലാമസ് ശരീരത്തിൽ മറ്റെല്ലാ അന്തഃസ്രാവി ഗ്രന്ഥികളുടേയും പ്രവർത്തനത്തിൽ അതിശ്രദ്ധേയമായ നിയന്ത്രണം നിർവ്വഹിക്കുന്നു. മസ്തിഷ്കപിണ്ഡത്തിന്റെ കേവലം ഒരു ശതമാനത്തിൽ താഴെ മാത്രം വരുന്ന[1] ഈ ഭാഗത്തെ നിരവധി ന്യൂക്ലിയസ്സുകളുടേയും നാഡീതന്തുക്കളുടേയും ധർമ്മങ്ങൾ ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല.

Simple Q & A
5. കാഴ്ചയെ കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്?
[A] മെഡുല്ല ഒബ്ലാംഗേറ്റ
[B] സെറിബ്രം
[C] സെറിബെല്ലം
[D] ബ്രോക്കാസ് ഏരിയ
Correct Answer: [B] സെറിബ്രം]
Answer Explanation:സെറിബ്രൽ കോർട്ടക്സിലെ തിരിച്ചറിയാൻ ശേഷിയുള്ള ഭാഗങ്ങൾ കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്നു. മറ്റ് കോർട്ടിക്കൽ ഭാഗങ്ങളുടെ സഹായത്തോടെ മസ്തിഷ്കം, ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന അനുഭവങ്ങൾ തിരിച്ചറിയുന്നു.

Simple Q & A
6. വവ്വാലിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം?
[A] എബോള
[B] സാർസ്
[C] മഞ്ഞ പനി
[D] കാല അസർ
Correct Answer: [A] എബോള
Answer Explanation: എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം.

Simple Q & A
7. ഹൃദയത്തിന്റെ വലതു ഭാഗത്തു ഏട്രിയത്തിനും വെൻട്രിക്കിളിനും ഇടയിൽ കാണുന്ന വാൽവ്?
[A] പൾമണറി
[B] ബൈകസ്പിഡ്
[C] ട്രൈകസ്പിഡ്
[D] അയോർട്ട
Correct Answer: [C] ട്രൈകസ്പിഡ്
Answer Explanation: നാലുവാൽവുകളാണു മനുഷ്യ ഹൃദയത്തിലുള്ളത്. ഹൃദയത്തിൽ രക്തത്തിന്റെ ഒരു ദിശയിലേക്ക് മാത്രമുള്ള സഞ്ചാരം ഏകമുഖങ്ങളായ വാൽവുകളെ ആശ്രയിച്ചാണു നടക്കുന്നത്. വലത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ വാൽവിനെ "ട്രൈകസ്പിഡ് വാൽവ്" എന്നാണു വിളിക്കുന്നത്. ഇതിനു മൂന്ന് ഇതളുകളുണ്ട്. ഇടത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ വാൽവിനെ 'മൈട്രൽ വാൽവ്' എന്നു വിളിക്കുന്നു. ഇതിന്നു രണ്ടിതളുകളാണുള്ളത്. വലത്തെ വെൻട്രിക്കിൾ: പൾമൊണറി ആർട്ടറിയിലേക്കു തുറക്കുന്ന കവാടത്തിലെ വാൽവിനെ 'പൾമൊണറി വാൽവ്' എന്നു വിളിക്കുന്നു. ഇടത്തെ വെൻട്രിക്കിൾ: അയോർട്ടയിലേക്കു തുറക്കുന്ന കവാടത്തിലെ വാൽവാണു 'അയോർട്ടിക് വാൽവ്'. അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ രണ്ട് വാൾവുകൾക്കും മൂന്ന് ഇതളുകളാണുള്ളത്.

Simple Q & A
8. ആരോഗ്യമുളള ഒരാളുടെ ഒരു മിനിറ്റിലെ ഹൃദയ സ്പന്ദനങ്ങളുടെ എണ്ണം ?
[A] 66
[B] 74
[C] 72
[D] 68
Correct Answer: [C] [72]
Answer Explanation: മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും[1] (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.

Simple Q & A
9. തലച്ചോറിനെയും സുഷുമ്നെയും ആവരണം ചെയ്തു കാണുന്ന സ്തരം?br> [A] കപാലം
[B] മെനിഞ്ചസ്
[C] പ്ലുറാസ്തരം
[D] പെരികാർഡിയം
Correct Answer: [B] മെനിഞ്ചസ്]
Answer Explanation: തലച്ചോറിന്റെ ആവരണത്തിന് പറയുന്ന പേരാണ് മെനിഞ്ചസ് (Meninges). അത് തലച്ചോറിനെയും സുഷുമ്‌നാകാണ്ഡത്തെയും പൊതിഞ്ഞ് സൂക്ഷിക്കുന്നു. ബാക്ടീരിയകളോ വൈറസ്സുകളോ ഈ ആവരണത്തെയോ തലച്ചോറിനെയോ ഒന്നിച്ചോ, വേറിട്ടോ ബാധിക്കാം.തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ മസ്തിഷ്‌കജ്വരമെന്നും (Encephalitis) തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന അസുഖത്തിന് മെനിഞ്ചൈറ്റിസ് (Meningitis) എന്നും പറയും.

Simple Q & A
10. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?
[A] 32
[B] 16
[C] 2
[D] 7
Correct Answer: [D] 7
Answer Explanation: നീണ്ട കഴുത്തുണ്ടെങ്കിലും, മറ്റു സസ്തിനികളെ പോലെ ഏഴു കശേരുകികളാണു് കഴുത്തിലുള്ളതു്. ജിറാഫിനു് കഴുത്തു് ഏറെ നേരം താഴ്ത്തിപ്പിടിക്കാൻ പറ്റില്ല. കഴുത്തിന്റെ നീളം കാരണം തലയിലെ രക്തസമർദ്ദം കൂടുന്നതിനാലാണിതു്.


COMMENTS

Name

Biology Questions,2,Computer Science,1,Current Affairs,2,Daily PSC Online Exam,18,Daily-Quiz,15,December 2020,8,Degree Level Preliminary,4,First in India,1,gk,5,gk-malayalam,2,Guess & Quiz,3,India,1,Indian Constitution,1,January 2021,2,keral,1,Kerala,1,KERALA PSC,88,Kerala PSC 100 Questions and Answers,15,Kerala PSC 10th Level Preliminary,4,Kerala PSC Biology Questions,1,Kerala PSC Current Affairs,1,Kerala PSC DAILY MOCK TEST,16,Kerala PSC DAILY Online Exam,135,Kerala PSC Daily Online Quiz,8,Kerala PSC General Knowledge,1,Kerala PSC LDC,7,Kerala PSC LDC Solved Question Paper 2017,5,Kerala PSC LDC Solved Question Papers,1,Kerala PSC LDC Solved Question Papers 2017,1,Kerala PSC LGS,5,Kerala PSC Model Questions,7,Kerala PSC Multiple Choice Questions,10,Kerala PSC Multiple Choice Questions and Answers,110,Kerala PSC Online Exam,19,Kerala PSC Online Quiz,1,Kerala PSC Questions and Answers,12,Kerala PSC Study Materials,176,Kerala-PSC,2,KTET,1,LD Clerk Question Paper,1,LDC,77,ldc kerala,1,ldc malayalam quiz,12,ldc malayalam test,1,LDC Previous Year Question Paper,2,LDC-2024,2,LGS,50,LPSA,13,Malayalam-Quiz,16,MCQ,4,MOCK TEST,114,November 2020,72,online Mock test,1,ONLINE QUIZ,3,Physics,11,Plus Two,1,Plus two Level Preliminary,4,POLICE,11,Preliminary,47,PSC,3,PSC challenge,1,PSC DAILY MOCK TEST,7,psc malayalam quiz,1,PSC Model Questions,2,PSC NOTIFICATIONS,2,PSC PDF,1,PSC Prelims,2,PSC Previous Year Questions and Answers,3,PSC Questions and Answers,2,PSC quiz,4,PSC-malayalam-quiz,2,Questions and Answers,10,Quiz,3,SALES ASSISTANT,11,Sikkim,1,States,1,UPSA,6,VEO,1,
ltr
item
Study PSC | Kerala Psc Free Mock Test, Study Materials and Questions : PSC പഠനസഹായി | ചോദ്യങ്ങളും ഉത്തരങ്ങളും അതിന്റെ വിശദീകരണവും
PSC പഠനസഹായി | ചോദ്യങ്ങളും ഉത്തരങ്ങളും അതിന്റെ വിശദീകരണവും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieuRRQfbpBHnT6LB-ZNScY7xqUALR8W0Y8p2H_VbWo4oPYLWzamp2dJmNQCkPsfWv0E7JuEbj1v20_ldevUzGN_wMNKwncz55Hyc9WK0jyXQCIJzdvTodefpnlYtm6HOc7MrvUFdZTs9Q/s320/0001-13022661394_20201112_170317_0000.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieuRRQfbpBHnT6LB-ZNScY7xqUALR8W0Y8p2H_VbWo4oPYLWzamp2dJmNQCkPsfWv0E7JuEbj1v20_ldevUzGN_wMNKwncz55Hyc9WK0jyXQCIJzdvTodefpnlYtm6HOc7MrvUFdZTs9Q/s72-c/0001-13022661394_20201112_170317_0000.png
Study PSC | Kerala Psc Free Mock Test, Study Materials and Questions
https://studypsc.3rdshow.in/2020/11/Psc-questions-answers-explanations.html
https://studypsc.3rdshow.in/
https://studypsc.3rdshow.in/
https://studypsc.3rdshow.in/2020/11/Psc-questions-answers-explanations.html
true
5482582494068846430
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content